രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍, നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് വിടുന്ന കാര്യമോ എല്‍.ഡി.എഫില്‍ ചേരുന്ന കാര്യമോ തങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വേണ്ടി വന്നാല്‍ എസ്.ജെ.ഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫ് നേതാക്കളുമായോ ജെ.ഡി.എസുമായോ മുന്നണിമാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ദേശീയ തലത്തില്‍ ജനതാദള്‍ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നും അദ്ദേഹം പറഞ്ഞു.
ബീഹാറിലെ മഹാസഖ്യത്തില്‍നിന്ന് പിന്മാറി നിതീഷ് കുമാര്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്നത് മുതല്‍ വീരേന്ദ്രകുമാറിന് പാര്‍ട്ടി നയങ്ങളോട് വിയോജിപ്പുണ്ടായിരുന്നു. തന്റെ അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിക്കുകയും കേന്ദ്രനേതൃത്വത്തിനോട് വിപരീതമായ നിലപാട് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.