ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷനായ ടെസ് തിങ്കളാഴ്ചയാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ പെയ്‌മെന്റിനായിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ദിവസം തന്നെ ആപ്പില്‍ പ്രശനങ്ങളാണ് അനുഭവപ്പെടുന്നതെന്ന് ഉപയോക്താക്കള്‍ പറയുന്നു.
ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലെന്നും, ഫോണ്‍ നമ്പര്‍ വെരിഫിക്കേഷന്‍ സാധ്യമാകുന്നില്ലെന്നും, ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കാന്‍ പറ്റുന്നില്ലെന്നുമാണ് ഉപയോക്താക്കളുടെ പരാതി. ഇതോടെ ആപ്ലിക്കേഷന്റെ റേറ്റിംഗ് ഇടിഞ്ഞിരിക്കുകയാണ്, 3.2 റേറ്റിംഗാണ് ഇപ്പോള്‍ ടെസ് ആപ്പിന് ലഭിച്ചിരിക്കുന്നത്.