പാട്ട് കേള്‍ക്കുന്നതിനും ഫോണ്‍വിളിക്കുന്നതിനുമൊന്നും ഇനി ഇയര്‍ഫോണ്‍ വേണ്ടാ പകരം തൊപ്പി വച്ചാല്‍ മതിയാകും. അമേരിക്കയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സീറോ ഐ (ZEROi)യാണ് ബ്ലൂട്ടൂത്ത് കണതക്ടിവിറ്റിയുള്ള ഈ തൊപ്പി അവതരിപ്പിച്ചിരിക്കുന്നത്. തൊപ്പിക്കുള്ളില്‍ തയ്യാറാക്കിയിരിക്കുന്ന സംവിധാനം വഴി ശബ്ദകിരണങ്ങള്‍ തലയോട്ടിയിലെ എല്ലിലൂടെ (bone conduction) സഞ്ചരിചച്ചാണ് നമ്മുടെ ചെവിയിലെത്തുക.
വെള്ളത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഈ തൊപ്പിക്ക് ഒറ്റച്ചാര്‍ജിംഗിലൂടെ അഞ്ച് മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ പറ്റും. 8000 രൂപയാണിതിന്റെ വില.