Skip to main content

കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.

 

ഇടതുപക്ഷ സംഘടനയായ ഫോർവേഡ് ബ്ലോക്കിനെ പ്രത്യേക ക്ഷണിതാവാക്കി മുന്നണിയില്‍ ഉള്‍പ്പെടുത്താനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. ഇടതുപാര്‍ടികളുടെ അഖിലേന്ത്യാ സഖ്യത്തിന്റെ ഭാഗമായ ഫോര്‍വേഡ് ബ്ലോക്ക് ബംഗാളിലും ഇടതുമുന്നണിയുടെ ഭാഗമാണ്. സമാനമായ നിലയില്‍ ആർ.എസ്.പിയും യു.ഡി.എഫില്‍ ഘടകകക്ഷിയായുണ്ട്. കേരളത്തില്‍ എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ഫോര്‍വേഡ് ബ്ലോക്ക് ഉയര്‍ത്തിയിരുന്നുവെങ്കിലും ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നത്.    

 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ 'ഒന്നും ശരിയാകാത്ത ഒരു വര്‍ഷം' എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ഇ.എം.എസ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നല്‍ക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.