പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ ജമ്മുവില്‍ എത്തിയ പ്രധാനമന്ത്രി കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ എന്നിവര്‍ പങ്കെടുത്തു. മാതാ വൈഷ്ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഉച്ചയ്ക്ക് ശേഷം ശ്രീനഗറില്‍ നടക്കുന്ന സൈനിക സമ്മേളനത്തിലും മോദി പങ്കെടുക്കും. താഴ്വരയിലെ അതിര്‍ത്തി ഗ്രാമമായ ഉരിയിലെ ജലവൈദ്യുതി പദ്ധതിയും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സന്ദര്‍ശനവേളയില്‍ പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് ബാരാമുല്ല ജില്ലയിലെ ഉരി വരെയുള്ള 87 കിലോമീറ്റര്‍ ഹൈവേയില്‍ സുരക്ഷ കര്‍ശനമാക്കി. അതേസമയം മോദിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് കശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ബന്ദ്.