Skip to main content
ന്യൂഡല്‍ഹി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച വാഷിംഗ്‌ടണില്‍ വച്ച് സെപ്റ്റംബറില്‍ നടക്കും. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും യു.എസ് സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും തന്‍റെ സന്ദര്‍ശനം എന്നായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.

 

ഐക്യരാഷ്ട്രസഭയുടെ സമ്മേളനം സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്നുണ്ട്. ഇതിനിടയിലായിരിക്കും നരേന്ദ്ര മോദിയും ഒബാമയും കൂടിക്കാഴ്ച നടത്തുന്നത്. നയതന്ത്ര, വാണിജ്യ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നോട്ടുപോകുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കുക. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയുടെ നയതന്ത്ര പരിരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയും യു.എസും തമ്മിൽ ഉടലെടുത്തിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മോഡിക്ക് താൽപര്യമുണ്ടെന്നാണ് സൂചന.

 

പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രധാന ഉദ്യോഗസ്ഥരും യു.എസ് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. 2002-ലെ ഗോധ്ര കലാപത്തെ തുടർന്ന് മോദിക്ക് യു.എസ് വിസ നിഷേധിക്കുകയും 2005 മുതൽ ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.ക്ഷണം സ്വീകരിച്ചെങ്കിലും തന്‍റെ സന്ദര്‍ശനം എന്നായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.