Skip to main content
ന്യൂഡല്‍ഹി

ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍ ആധാറുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ പദ്ധതിയിട്ട സേവനങ്ങളുമായി മുന്നോട്ടുപോവാന്‍ കഴിയാതെ വന്ന സന്ദര്‍ഭത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

ആധാറുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു നിഷേധിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പാചകവാതക സബ്‌സിഡി കൂടാതെ വിവാഹ രജിസ്‌ട്രേഷന്‍, വസ്തു വില്‍പന, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്‌ക്കെല്ലാം കേന്ദ്രം ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ലഭിക്കാതെ വരുകയും പോസ്റ്റല്‍ വഴിയുള്ള ഇവയുടെ  വിതരണം തടസപ്പെടുന്നതും ആളുകളുടെ എതിര്‍പ്പിന് കാരണമായിരുന്നു.  

 

കര്‍ണാടക മുന്‍ ഹൈക്കോടതി ജഡ്ജി കെ.എസ് പുട്ടസ്വാമി നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. 

Tags