Skip to main content
Ad Image

വേറെ ചില കണക്കുകള്‍ കൂടി അറിയണം. ഒന്ന്‍, മുന്‍ വര്‍ഷത്തേക്കാളും 901 ശതമാനം, അതേ തൊള്ളായിരത്തി ഒന്ന്‍ തന്നെ, വര്‍ധനയാണ് 2012-ലെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. രണ്ട്, ഇതില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടിരിക്കുന്നത് – 78 ശതമാനത്തോളം – വിലക്കുറവിന്റെ എഴിഞ്ച് ടാബുകളാണ്. വിപണിയില്‍ മുന്നിലുള്ള സാംസങ്ങ് ആകെ വില്‍പ്പനയുടെ 15.76 ശതമാനം സ്വന്തമാക്കുമ്പോള്‍ വിലക്കുറവിനാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഇന്ത്യന്‍ കമ്പനി മൈക്രോമാക്സ്  13.33 ശതമാനം പങ്കുമായി തൊട്ടുപിന്നിലുണ്ട്. ഇതേ പാതയിലുള്ള മറ്റൊരു ഇന്ത്യന്‍ കമ്പനിയായ കാര്‍ബണ്‍ 6.17 ശതമാനവുമായി ആദ്യ അഞ്ചു കമ്പനികളില്‍ സ്ഥാനം നേടിയിട്ടുമുണ്ട്.

 

ഈ കണക്കുകളിലെ സൂചന മുന്‍നിര കമ്പനികളും  മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഗാലക്സി ടാബ് 3 നിരയുമായി ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ 10.1 ഇഞ്ചിന്റെ മോഡല്‍ ഒഴിവാക്കിയിരിക്കുകയാണ് സാംസങ്ങ്. ലെനോവോ 7 ഇഞ്ചിന്റെ ഐഡിയടാബിന് 8990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഗാലക്സി ജൂലൈ 18 വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ലെനോവോ തങ്ങളുടെ വെബ്സൈറ്റ് വഴിയുള്ള വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു.

 

പുതിയ ഗാലക്സി ടാബ് 3 നിര കഴിഞ്ഞ മാസം ലണ്ടനില്‍  പുറത്തിറക്കിയപ്പോള്‍ 7, 8, 10.1 ഇഞ്ച്‌ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, സാംസങ്ങ് ഇന്ത്യയുടെ ഇ-സ്റ്റോര്‍ എഴിഞ്ചിന്റേയും എട്ടിഞ്ചിന്റേയും മോഡലുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.

 

ഡബ്ലിയു.എസ്.വി.ജി.എ. (1024x600 പിക്സല്‍) ഡിസ്പ്ളേ ആണ് എഴിഞ്ചിന്റെ ടാബില്‍. 1.2 GHz ഡുവല്‍ കോര്‍ പ്രോസസ്സറും 1 GB റാമും ആണ് ആന്‍ഡ്റോയ്ഡ് 4.1 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബിന്റെ ശക്തി. 3 മെഗാപിക്സലിന്റെ ക്യാമറ, 1.3 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ, 8 GB എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്, 4000 mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

 

ഗാലക്സി നോട്ടിന് സമാനമായ ഡബ്ലിയു.എക്സ്.ജി.എ ടി.എഫ്.ടി (1280x800 പിക്സല്‍) ഡിസ്പ്ളേ ആണ് എട്ടിഞ്ചിന്റെ ടാബില്‍ ഉപയോഗിച്ചിരിക്കുന്നത്. 1.5 GHz ഡുവല്‍ കോര്‍, 1.5 GB റാം, 5 മെഗാപിക്സല്‍ ക്യാമറ, 1.3 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 4,450mAh ബാറ്ററി, 16 GB എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേതകള്‍. ആന്‍ഡ്റോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ് വൈ-ഫൈ, ബ്ലൂടൂത്ത് 4.0, യു.എസ്.ബി, എ-ജി.പി.എസ് എന്നീ കണക്ടിവിട്ടി ഫീച്ചറുകളും ഉള്‍ക്കൊള്ളിക്കുന്നു. എഴിഞ്ച് ടാബിന് 12,000 രൂപക്കടുത്തും എട്ടിഞ്ചിന്റേതിന് 18,000 രൂപക്കടുത്തും സാംസങ്ങ് വിലയിട്ടേക്കാമെന്നാണ് സൂചനകള്‍.  

 

സാംസങ്ങില്‍ നിന്നും ഒരുപടി കൂടി കടന്ന് ബജറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വില പതിനായിരത്തില്‍ താഴെ കൊണ്ടുവന്നിരിക്കുകയാണ് ലെനോവോ. 8900 രൂപയില്‍ കാളിംഗ് സൗകര്യം ലഭ്യമാണ് എന്നതാണ് ഐഡിയടാബിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഫെബ്രുവരിയില്‍ മൊബല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ എ1000 മോഡല്‍ ആന്‍ഡ്റോയ്ഡ് 4.1 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  എഴിഞ്ച് ടി.എഫ്.ടി (1024x600 പിക്സല്‍ ) സ്ക്രീന്‍, 1.2 GHz ഡുവല്‍ കോര്‍, 1 GB റാം, 4 GB എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്, 3,500mAh ബാറ്ററി, വി.ജി.എ. ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. വൈ-ഫൈ, ബ്ലൂടൂത്ത് 3.0,  മൈക്രോ യു.എസ്.ബി എന്നിവയാണ് സിം സപ്പോര്‍ട്ടിന് പുറമേയുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍. രാജ്യത്ത് മുന്‍നിര കമ്പനികളുടെ കാളിംഗ് സൗകര്യമുള്ള ടാബുകളായ അസുസ് ഫോണ്‍പാഡും സാംസങ്ങ് ഗാലക്സി ടാബ് 2-വും വില കൂടിയ ശ്രേണിയില്‍ പെടും.  

Ad Image