വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. നേരത്തെ 30 സെക്കന്റായിരുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈര്‍ഘ്യം 15 സെക്കന്റാക്കിയാണ് കുറച്ചത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എല്ലാവരും വീട്ടില്‍ ഇരിക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും ആവശ്യമാണ്. ഇത് കുറയ്ക്കാനാണ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.
ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.