ഒടുവില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ച് വാട്സ് ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്ഫോണുകളിലാണ് ഡാര്‍ക്ക് മോഡ് ലഭിക്കുക. ഗൂഗിള്‍ പ്ലേയില്‍ ഇത് ലഭിക്കും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നത്. ഇരുണ്ട ചാര നിറത്തിലാണ് ഡാര്‍ക്ക് മോഡ് ലഭിക്കുക.
ഇത് സ്ക്രീനിന്റെ തെളിച്ചം കുറയ്ക്കുകയും വായന എളുപ്പമാക്കാനും സഹായിക്കുന്നു. വാട്സ് ആപ്പിന്റെ നിറമായ പച്ച ഒഴിവാക്കാതെ അതിനൊത്ത ഇരുണ്ടനിറമാണ് കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.
വാട്സ് ആപ്പ് ഡാര്‍ക്ക് മോഡില്‍ ലഭിക്കുന്നതിനായി പുതിയ ബീറ്റ പതിപ്പിലൂടെ അപ്ഡേറ്റ് ചെയ്യുക. പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ശേഷം സെറ്റിംഗ്സില് നിന്നും ചാറ്റ് എന്ന ഓപ്ഷന് തിരഞ്ഞെടുക്കണം. അതിന് ശേഷം തീം സെലക്ട് ചെയ്യുമ്പോള്‍ അതില്‍ ഡാര്‍ക്ക് തീം എന്ന ഓപ്ഷന് കാണാം. ആന്‍ഡ്രോയ്ഡ് 10, ഐ.ഒ.എസ് 13 ഉപയോക്താക്കള്‍ക്ക് സിസ്റ്റം ഡിഫോള്‍ട്ട് ഓപ്ഷന് തിരഞ്ഞെടുക്കുന്നത് വഴി തീം ലൈറ്റ് ഡാര്‍ക്ക് ആക്കി മാറ്റാന്‍ സാധിക്കും.
ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഉപയോഗിച്ചുകൊണ്ടുള്ള വാട്സ് ആപ്പ് വരും ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.