Skip to main content
Ad Image

പ്രവാസികളുടെ പ്രിയപ്പെട്ട വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ ടൂടോക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. മുന്‍പും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ടൂടോക്കിനെ നീക്കം ചെയ്തിരുന്നു. അതിനുശേഷം ജനുവരി ആദ്യവാരത്തിലാണ് ടൂടോക്ക് വീണ്ടും പ്ലേസ്റ്റോറില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഒരു മാസത്തിനുശേഷം വീണ്ടും ആപ്ലിക്കേഷനെ നീക്കം ചെയ്തതായി ഗൂഗിള്‍ സ്ഥിരീകരിച്ചു. 

എന്നാല്‍ എന്ത് കാരണത്താലാണ് ടൂടോക്ക് രണ്ടാമതും നീക്കം ചെയ്തത് എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ടൂടോക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബറില്‍ ടൂടോക്കിനെ പ്ലേസ്റ്റോറില്‍ നിന്നും ആപ്‌സ്റ്റോറില്‍ നിന്നും കമ്പനികള്‍ പുറത്താക്കിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചതിന് പിന്നാലെ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയിരുന്നു. 

പ്രത്യേക ഇന്റര്‍നെറ്റ് കോളിംഗ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടൂടോക്ക് പ്രവര്‍ത്തിക്കുന്നത്. വി.പി.എന്‍ പോലുള്ള സംവിധാനങ്ങളും ടൂടോക്കിന് ആവശ്യമില്ല. മെസേജ് ചെയ്യാനും 20പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഈ ആപ്പില്‍ സൗകര്യമുണ്ട് എന്നതാണ് ടൂടോക്കിന്റെ പ്രത്യേകത. 

Ad Image