Skip to main content

elephant-smoking

പുകവലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ തുമ്പിക്കൈകൊണ്ട് പെറുക്കിയെടുത്ത് വായിലേക്ക് വച്ചതിനുശേഷം പുക പുറത്തേക്ക് വിടുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.

 

മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള പിടിയാനയാണ് ദൃശ്യത്തിലുള്ളത്. കാട്ടാന ചാരം വാരിക്കഴിക്കുന്നതാണെന്നാണ് ആന വിദഗ്ധന്‍ ഡോക്ടര്‍ വരുണ്‍ ഗോസ്വാമി പറയുന്നത്. ഇതിന് മുമ്പും മൃഗങ്ങള്‍ കാട്ടു തീയ്ക്ക് ശേഷം കരി കഴിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

 

വനത്തിനുള്ളില്‍ നിന്നും കത്തിയ മരത്തിന്റെ കഷണങ്ങള്‍ മുറിച്ചെടുത്ത് അതിനൊപ്പമുള്ള ചാരം കഴിക്കുകയാണ് ഇവയുടെ രീതി. ഈ ചാരത്തിന് ചില  ഔഷധമൂല്യങ്ങള്‍ ഉണ്ടെന്നും പറയുന്നു.

 

Ad Image