Skip to main content

കണ്ണൂരിലെ അമ്മൂമ്മയുടെ കിണറ്റിലിറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പതിവ് പോലെ തന്നെ കൗതുകമായിരിക്കും ഈ വീഡിയോക്ക് ഇത്ര സ്വീകാര്യതലഭിക്കാന്‍ കാരണമായത്. എന്നാല്‍ കൗതുകത്തിനൊപ്പം അല്ലെങ്കില്‍ കൗതുകത്തിനെക്കാള്‍ ഈ കാഴ്ച്ച പലതും നമ്മോട് പറയുന്നുണ്ട്. വര്‍ത്തമാന കേരളത്തിലെ യുവത്വത്തിന്റെ മാനസികാരോഗ്യത്തിന്റെയും കരുത്തിന്റെയും നേര്‍രൂപം ഈ ദൃശ്യത്തിലൂടെ വായിച്ചെടുക്കാം.

 

കിണറ്റിന്‍ കരയില്‍ നിന്ന് അമ്മൂമ്മയ്ക്ക് നിര്‍ദേശം കൊടുക്കുവാനും അവരെ പിടിച്ചു കയാറ്റുവാനും അവിടുത്തെ യുവ സാന്നിധ്യത്തിനാകുന്നുണ്ട്. എന്നാല്‍ പ്രായാംചെന്ന ആ അമ്മൂമ്മയ്ക്ക് പകരം കിണറ്റിലിറങ്ങാന്‍ അവര്‍ മുതിരുന്നില്ല. അസ്ഥിക്കരുത്തിന്റെയോ പേശീബലത്തിന്റെയോ കുറവല്ല അവരെ പുറകോട്ട് വലിക്കുന്നത് ധൈര്യക്കുറവ് തന്നെയാണ്. അമ്മൂമ്മയെ സംബന്ധിച്ചെടുത്തോളം അവര്‍ തെന്റെ ബാല്യ കൗമാര യൗവ്വന കാലത്ത് നടത്തിയ ജീവിത നിക്ഷേപത്തിന്റെ പലിശയാണ് അവരെ കിണറ്റിലിറങ്ങാന്‍ പ്രേരിപ്പിച്ചതും ഇറങ്ങി തിരിച്ചു കയറിയതും.

 

മനക്കരുത്തില്ലാതെ മുകളില്‍ മുന്‍പ് പറഞ്ഞ കരുത്തുകള്‍ ഒന്നും തന്നെ ഉണ്ടായിട്ട് കാര്യമില്ല. ആ കരുത്തില്ലായ്മയാണ് കേരളത്തിന്റെ യുവത്വം ഇന്ന് നേരിടുന്ന പ്രധാനപ്രശ്‌നം. യുവജനത്തിന്  എന്തിനും ഏതിനും അഭിപ്രായങ്ങളും നിര്‍ദേശനങ്ങളും ഉണ്ട് പക്ഷെ അത് പ്രയോഗികമാക്കാന്‍ മെനക്കെടാന്‍ വയ്യ. അതായത് കൈ നനയാതെ മീന്‍ പിടിയ്ക്കണം എന്ന മനോഭാവത്തിലാണ് കേരളീയ യുവത്വം നീങ്ങിക്കൊണ്ടിക്കുന്നത്. അതിനുത്തമ ഉദാഹരണമായി അമ്മൂമ്മയുടെ കിണറ്റിലിറങ്ങലിനെ കാണാം.

 

Ad Image