പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒടിയന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. അതും മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസായി. എന്നാല്‍ പ്രമോഷനുകളില്‍ പറഞ്ഞിരുന്നത് പോലെ അത്ര വലിയ മാസ്സ് സിനിമയൊന്നുമല്ല ഒടിയന്‍ എന്നുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യ ദിവസം തന്നെ പുറത്ത് വന്നത്. ഇതിന്റെ പേരില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ജി.സി.സിയില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഒടിയന്‍ ഒരു പാവം സിനിമയാണ്, ഒരു സാധാരണ നാട്ടിന്‍ പുറത്തെ കഥ, അതില്‍ മാജിക്കൊന്നുമില്ല. വൈകാരികതയ്ക്കും, സംഗീതത്തിനും, പ്രണയത്തിനും, തമാശയ്ക്കും, സംഘട്ടനത്തിനുമൊക്കെയാണ് പ്രധാന്യം നല്‍കിയിട്ടുള്ളത്. അതു കൊണ്ട് എല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി സിനിമ കണ്ടിട്ട് നിങ്ങളാണ് തീരുമാനിക്കേണ്ടത്, മികച്ചതാണോ അല്ലയോ എന്നുള്ളത്. മോഹന്‍ലാല്‍ പറഞ്ഞു.
ഒടിയന്‍ കണ്ടിറങ്ങിയ പല പ്രേക്ഷകരും മോഹന്‍ലാലിന്റെ വാക്കുകളെ സാധൂകരിക്കുന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.