Skip to main content
Ad Image

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാലാണ് ടീസര്‍ പുറത്ത് വിട്ടത്. മോഹന്‍ലാലിന്റെ കുസൃതികളും വികൃതിത്തരങ്ങളും നിറഞ്ഞതാകും സിനിമയെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ടീസര്‍.

ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

 

Ad Image