ക്രെഡിറ്റ് കാര്‍കാഡുപയോഗിക്കുന്ന ക്കയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സ്‌റ്റേഷനിലെ ഇലക്ട്രോണിക് ടിക്കറ്റ് കൗണ്ടറിനുള്ളില്‍ കയറിപ്പറ്റിയ കാക്ക യാത്രക്കാരെ അനുകരിച്ച് വെന്റിങ് മെഷീനിലെ സ്വിറ്റ്ച്ചുകള്‍ അമര്‍ത്തുന്നതും അടുത്തു നിന്ന ഒരു യാത്രക്കാരിയുടെ ക്രെഡിറ്റ് കാര്‍ഡ് കൊത്തിയെടുത്ത് മെഷീനിലിടുന്നതും വീഡിയോയില്‍ കാണാം.
യുടൂബില്‍ മാത്രം ഈ വിഡിയോ ഏകദേശം ഒന്നര ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.