അഞ്ച് മാസം പ്രായമുള്ള മകളെ മുലയൂട്ടിക്കൊണ്ട് റാമ്പില്‍ ചുവടുവച്ച് അമേരിക്കന്‍ മോഡല്‍. മാര മാര്‍ട്ടിനാണ് ആരിയ എന്ന തന്റെ മകള്‍ളെ കാറ്റ്‌വാക്കിനിടയില്‍ മുലയൂട്ടിയത്.
മകളെ മുലയൂട്ടി റാമ്പിലൂടെ നടക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച തല്ലായിരുന്നു. ഷോ തുടങ്ങുന്ന സമയത്ത് ആരിയയ്ക്ക് വിശന്നു. അപ്പോള്‍ സംഘാടകര്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു മകളെ മുലയൂട്ടിക്കൊണ്ട് റാമ്പിലിറങ്ങാന്‍. മാര മാര്‍ട്ടിന്‍ പറഞ്ഞു.
സംഭവം പുറത്തെത്തിയതോടെ മാരയുടെ പൃവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളും വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നടന്നുവരികയാണ്.