image-just jared
എഴുപത്തിയൊന്നാമത് കാന്‍ ഫെസ്റ്റിവലിലും തന്റെ പതിവ് തെറ്റിക്കാതെ ഐശ്വര്യ റായ് ബച്ചന്‍. പതിനേഴാം തവണ കാനില്‍ പങ്കെടുക്കുന്ന ഐശ്വര്യ ഇക്കുറിയും റെഡ് കാര്‍പ്പെറ്റിലെ താരമായി. ഫെസ്റ്റിവലിന്റെ രണ്ടു ദിവസങ്ങളിലും ആരാധകരെ അതിയശപ്പിക്കുന്ന രൂപത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.
ഡിസൈനര്‍ മൈക്കല്‍ സിന്‍കോയുടെ മനോഹരമായ ബട്ടര്‍ഫ്‌ലൈ ഗൗണ്‍ ആണ് ഇത്തവണ ആഷ് ആദ്യദിനം തിരഞ്ഞെടുത്തത്. പര്‍പ്പിള്‍, പിങ്ക്, ബ്ലാക്ക്, ബ്ലൂ മിക്സ്ഡ് ഷേഡിലുള്ള ഫിഷ്‌കട്ട് ഗൗണിന്റെ പ്രത്യേകത പിറകിലേക്ക് നീണ്ട് കിടക്കുന്ന ട്രെയ്ല്‍ ആയിരുന്നു. ഈ വസ്ത്രത്തില്‍ വന്ന ഐശ്വര്യയെ ചിത്രശലഭത്തിനോടാണ് ആരാധകര്‍ ഉപമിക്കുന്നത്. ത്രെഡ്വര്‍ക്കുകളും സ്വരോസ്‌കി ക്രിസ്റ്റലുകളുമൊക്കെ പതിച്ച പത്തടി നീളമുള്ള വസ്ത്രം നെയ്‌തെടുക്കാന്‍ മൂവായിരത്തോളം പേരുടെ കഠിനാധ്വാനമാണ് വേണ്ടിവന്നത്.
image-just jared
ഗൗണിനൊപ്പം വളരെ ലളിതമായ ആക്സസറികളാണ് ഐശ്വര്യ തിരഞ്ഞെടുത്തത്. കല്ലുകള്‍ പതിപ്പിച്ച ഹാങിങ് ഇയറിംഗും മോതിരങ്ങളും മാത്രമായിരുന്നു ആഭരണങ്ങള്‍.
രണ്ടാം ദിനത്തില്‍ ഷിമ്മറി ഓഫ് ഷോള്‍ഡര്‍ ഡ്രസ്സിലാണ് ആഷ് എത്തിയത്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തില്‍ മിനിമല്‍ ലുക്കിലാണ് താരം സ്വീകരിച്ചത്.ആസ്താ ശര്‍മയാണ് രണ്ടു ദിനങ്ങളിലും അമ്പരപ്പിക്കുന്ന ലുക്കിലെത്താന്‍ ആഷിനെ സഹായിച്ചത്.
ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയും കൂടെയുണ്ടായിരുന്നു. മ്മയുടെ കൈ പിടിച്ച് നടക്കുന്ന ആരാധ്യയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും തരംഗമായിരിക്കുകയാണ്.