Skip to main content
Ad Image

ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നുള്ളത്. എന്നാല്‍ ഇത്രയും കാലമായിട്ടും അത് നടപ്പാക്കാന്‍ ട്വിറ്റര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഒരേയൊരു നിബന്ധ പാലിക്കുകയാണെങ്കില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്താം എന്നാണ് ഇപ്പോള്‍ ട്വിറ്റര്‍ നല്‍കിയിരിക്കുന്ന മറുപടി. എല്ലാവരും മാസ്‌ക് ധരിക്കുകയാണെങ്കില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്താം എന്നാണ് ട്വിറ്റര്‍ അറിയിച്ചത്. എല്ലാവരും എന്നാല്‍ എല്ലാവരും തന്നെയാണെന്ന് ട്വിറ്റര്‍ പിന്നീട് മറ്റൊരു ട്വീറ്റില്‍ വിശദീകരിച്ചു.

നിരവധി ആളുകളാണ് ഇതിന് പ്രതികരണവുമായി എത്തിയത്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ട്വിറ്റര്‍ പക്ഷം ചേരുന്നു എന്നാണ് ചിലരുടെ വിമര്‍ശനം. മറ്റ് ചിലര്‍ എഡിറ്റ് ബട്ടണിന്റെ ആവശ്യകത വ്യക്തമാക്കാനായി മനഃപൂര്‍വ്വം അക്ഷരത്തെറ്റുകളുള്ള കമന്റുകളാണ് ഇതിന് മറുപടിയായി ഇട്ടത്. 

പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സൗകര്യം ചെയ്ത് നല്‍കുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിക്കപ്പെടാന്‍ ഇടയാക്കിയേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ മുന്‍കാലങ്ങളില്‍ എഡിറ്റ് ബട്ടണ്‍ അനുവദിക്കാതിരുന്നത്.

  

Ad Image