വീഡിയോ ക്ലിപ്പിങ്ങുകളുടെയും അനിമേറ്റഡ് ഇമേജുകളുടെയും ലൈബ്രറിയായ ജിഫിയെ സ്വന്തമാക്കി ഫേസ്ബുക്ക്. 40കോടി ഡോളറിനാണ് ജിഫിയെ ഫേസ്ബുക്ക് വാങ്ങിയത്. നൂറിലധികം ജിഫി ജീവനക്കാര്‍ ഇതോടെ ഫേസ്ബുക്കിന് കീഴിലാവും. നഷ്ടത്തിലായിരുന്ന ജിഫി നിക്ഷേപം പ്രതീക്ഷിച്ച് ഫേസ്ബുക്കുമായി നടത്തിയ ചര്‍ച്ചയാണ് ഏറ്റെടുക്കലിലേക്ക് നയിച്ചതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനൊപ്പമാണ് ജിഫി ചേരുക. നിലവില്‍ ഫേസ്ബുക്കിന്റെ മെസേജിങ് സേവനങ്ങളിലെല്ലാം ജിഫി ലൈബ്രറി ക്ലിപ്പുകള്‍ ലഭ്യമായിരുന്നു. ട്വിറ്റര്‍, ടിക് ടോക്ക് പോലുള്ള ആപ്ലിക്കേഷനുകളിലും ജിഫി സെര്‍ച്ചുകള്‍ നല്‍കുന്നത് ജിഫി ആണ്. ഈ കമ്പനികളുമായുള്ള ജിഫിയുടെ ബന്ധം തുടരുമെന്നാണ് വിവരം.