ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ഷവോമി നിഷേധിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ സര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രൗസ് ചെയ്യുമ്പോള്‍ അനാവശ്യ വിവരങ്ങള്‍ എം.ഐ ബ്രൗസര്‍ ശേഖരിക്കുന്നുണ്ടെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നുണ്ടെന്നും അവകാശപ്പെടുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഷവോമി വൈസ്പ്രസിഡന്റും കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ മനുകുമാര്‍ ജെയിന്‍ പറഞ്ഞു. കമ്പനി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും. ഓരോ രാജ്യങ്ങളിലേയും ഉപഭോക്തൃ സ്വകാര്യതാ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
ഇന്ത്യക്കാരുടെ വിവരങ്ങളെല്ലാം ഇന്ത്യയില്‍ തന്നെയുള്ള ആമസോണ്‍ വെബ്‌സര്‍വ്വീസസ് സെര്‍വറുകളിലാണ് ശേഖരിക്കുന്നത് എന്നും മനുകുമാര്‍ ജെയിന്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ നല്‍കുന്ന സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് മറ്റൊരു ബ്ലോഗ് പോസ്റ്റില്‍ ഷവോമി പറഞ്ഞു.