ലോകത്തിലെതന്നെ ഏറ്റവും പ്രചാരത്തിലുള്ള സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്. ബിസിനസ് സൈറ്റുകള്‍ക്ക് ഇണങ്ങുന്ന തരത്തിലാണ് പുതിയ ലോഗോ. പഴയ ലോക നിലനില്‍ക്കുക തന്നെ ചെയ്യും. വരുന്ന ആഴ്ചകളിലായി മാറ്റം ഉണ്ടാവും എന്നാണ് ഫേസ്ബുക്ക് അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ എന്നിവയിലാണ് പുതിയ ലോഗോ വരിക.
' 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഫേസ്ബുക്ക് തുടങ്ങുമ്പോള്‍ അതിലേക്ക് വാട്‌സ്ആപ്പ് ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ എന്നിവയൊക്കെ കൂടെ ചേരുമെന്ന് വിചാരിച്ചിരുന്നതേ ഇല്ല 'എന്നാണ് ഫേസ്ബുക്ക് സ്ഥാപകനും ഉടമയുമായ മാര്‍ക്ക് സുക്കന്‍ബര്‍ഗ് പറഞ്ഞത്.