Skip to main content
Ad Image

ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറിലും അയച്ച സന്ദേശം പിന്‍വലിക്കാനുള്ള സംവിധാനം  ലഭ്യമാകും. മെസഞ്ചറിലൂടെ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍നിന്നും പിന്‍വലിക്കാനുള്ള സൗകര്യം വരാനിരിക്കുന്ന മെസഞ്ചര്‍ പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

 

അയച്ച സന്ദേശങ്ങളും വിഡിയോയും ചിത്രങ്ങളും പത്ത് മിനിറ്റില്‍ ഡിലീറ്റ് ചെയ്യാം. മെസഞ്ചറിന്റെ ഐഒഎസ് 191.0 പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് വിവരം. നിലവില്‍ വാട്‌സാപ്പിലും ഈ സംവിധാനം ഉണ്ട്.

 

Ad Image