Skip to main content
Ad Image

jio

ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ ഒരുങ്ങന്നുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

 

അമേരിക്കയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും

 

Ad Image