ട്വിറ്ററിന് വേണ്ടിയല്ല താന്‍ ഹാഷ് ടാഗ് സംവിധാനം ഉണ്ടാക്കിയതെന്ന് ഉപജ്ഞാതാവായ ക്രിസ് മെസ്സിന. ഈ കണ്ടുപിടുത്തം ഇന്റര്‍നെറ്റിന് വേണ്ടിയായിരുന്നു. ഇന്റര്‍നെറ്റില്‍ എഴുതാന്‍ കഴിയുന്ന എല്ലാവര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ ലോകത്തോട് സംവദിക്കാനും, ലോകം ചര്‍ച്ച ചെയ്യുന്ന വിഷങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവസരമുണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ക്രിസ് മെസ്സിന ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഹാഷ് ടാഗില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് ക്രിസ് നേരത്തെ പറഞ്ഞിരുന്നു.