കൈ വിരലുകളില്‍ ധരിക്കാവുന്ന കീബോര്‍ഡ് അമേരിക്കന്‍ കമ്പനിയായ ടാപ് സിസ്റ്റംസ് പുറത്തിറക്കി. ടാപ് എന്ന് തന്നെയാണ് ഈ കീബോര്‍ഡിന്റെ പേരും. ഏത് പ്രതലത്തില്‍ വച്ചും ഇത് പ്രവര്‍ത്തിപ്പിക്കാനാകും.
സെന്‍സറുകളുടെ സഹായത്തോടെ, കൈ വിരലുകളുടെ ചലനത്തിന് തത്തുല്യമായ ടെക്സ്റ്റ് ഇന്‍പുട്ടുകള്‍ സൃഷ്ടിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. ബ്‌ളൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിക്കാവുന്ന ടാപ്പ് കീബോര്‍ഡിന്, എട്ട് മണിക്കൂര്‍ വരെ ബാറ്ററി ബാക് അപ് ഉണ്ട്, 150 അമേരിക്കന്‍ ഡോളറാണ് വില.