സ്മാര്‍ട്ട് ഫോണിനെ മൈക്രോസ്‌കോപ്പാക്കി മാറ്റാവുന്ന ഉപകരണവുമായി ആസ്‌ട്രേലിയന്‍ ഗവേഷകര്‍. ഒരു മില്ലിമീറ്ററിന്റെ ഇരുന്നൂറില്‍ ഒരംശത്തേക്കള്‍ ചെറിയ കണികകള്‍ വരെ 3d പ്രിന്റഡ് ക്ലിപ്പ് ഉപകരണം കൊണ്ട് പരിശോധിക്കാനാവും. ഫോണിന്റെ ക്യാമറയുമായിട്ടാണ് ഇത് ബന്ധിപ്പിക്കുന്നത്.
സ്മാര്‍ട്ട് ഫോണിനെ മൈക്രോസ്‌കോപ്പാക്കുന്ന പല ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിനൊക്കെ പ്രത്യേക ലൈറ്റിംഗ് സംവിധാനം ആവശ്യമാണ്. എന്നാല്‍ ത്രിഡി ക്ലിപ് ഫോണിന്റെ തന്നെ ഫ്‌ളാഷ് ലൈറ്റ് ഉപോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഈ ഉപകരണം ഉപയോഗിച്ച് വെള്ളത്തിന്റെ ശുദ്ധത അളക്കലും രോഗ നിര്‍ണയവും രക്ത സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്യാമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.