Skip to main content
Ad Image

cartosat-2-image

ജനുവരി 12ന് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഇന്ത്യയുടെ നൂറാമത് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2ല്‍ നിന്നുള്ള ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ കഴിഞ്ഞ ദിവസം വിക്ഷേപിച്ചത്. കാര്‍ട്ടോസാറ്റ് പകര്‍ത്തിയ ഇന്‍ഡോറിന്റെ വിവിധ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

 

isro-google

ഗൂഗിള്‍ നാവിഗേഷന് ഇന്ത്യയുടെ ബദല്‍ എന്ന നിലയിലാണ് ഐ.എസ്.ആര്‍.ഒ കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരിക്കുന്നത്. ഇന്‍ഡോറിന്റെ ഗൂഗിള്‍ നാവിഗേഷന്‍ വഴിയുള്ള ദൃശ്യവും കാര്‍ട്ടോസാറ്റ് പകര്‍ത്തിയ ചിത്രവും താരതമ്യം ചെയ്താണ് ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എല്ലാം പറയുന്നുണ്ട്, ഭാവി ഇവിടെയാണെന്നും ഐ.എസ്.ആര്‍.ഒ കുറിച്ചിട്ടുണ്ട്.

 

 

Ad Image