പ്രമുഖ സമൂഹ മാധ്യമമായ വാട്സപ്പിന്റെ പുതിയ പതിപ്പില്‍ ഗ്രൂപ്പ് കോളിംഗ് സംവിധാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് വോയിസ് കോളിംഗ് സംവിധാനമാണ് പുതിയ പതിപതിപ്പിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുറത്തു വന്ന വാര്‍ത്തകളനുസരിച്ച് ഗ്രൂപ്പ് അഡ്മിന് മാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ പുതിയ പതിപ്പിലുണ്ടാകും.
ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയും അതില്‍ വരുന്ന സന്ദേശങ്ങളെപ്പറ്റിയും ഗ്രൂപ്പ് അഡ്മിന്മാര്ക്ക് തീരുമാനമെടുക്കാനുള്ള സൗകര്യമാണ് വാട്സപ്പിന്റെ പുതിയ പതിപ്പിലുണ്ടാവുക.