പുത്തന്‍ വ്യവസായ സംരംഭങ്ങളെ അഥവാ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1200ലധികം സങ്കീര്‍ണ്ണ നിയമങ്ങള്‍ ഇതിനകം എടുത്തുകളഞ്ഞുവെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. ഒരിടത്തരം കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് രണ്ടു ദിവസത്തില്‍ കൂടുതല്‍ ആവശ്യമില്ല. ചെറുകിട കമ്പനിയാണെങ്കില്‍ വെറും അഞ്ചു മിനിട്ട് മതിയെന്നും അദ്ദേഹം പറഞ്ഞു. സംരംഭകത്വത്തെ പ്രോത്സാഹിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ധനവര്‍ധന സാധ്യമാക്കാന്‍ കഴിയുകയുള്ളുവെന്നും അമിതാഭ് കാന്ത് പറഞ്ഞു