റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില മുന്നേറുന്നു. ഇന്ന് മാത്രം പവന് 200 രൂപയാണ് കൂടിയത്. ജനുവരി മാസം ആകെ കൂടിയത് 1200 രൂപയും. 24,600 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 3075 രൂപയും.
അമേരിക്ക ഭരണപ്രതിസന്ധിയിലേയ്ക്ക് നീങ്ങുമോയെന്ന ആശങ്കയും 2019-20 കാലയളവില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളുമാണ് സ്വര്‍ണവില വര്‍ദ്ധനവിന് പ്രധാന കാരണം. ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് ആളുകള്‍ സ്വര്‍ണം വാങ്ങുന്നത്. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വില ഇനിയും ഉയരാനാണ് സാധ്യത.