Skip to main content
Ad Image

pi-charger

ലോകത്തിലാദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'പൈ' രംഗത്ത്. ഒരു ടേബിള്‍ വെയ്‌സിന്റെ വലുപ്പത്തിലുള്ള ഉപകരണമാണ് വയര്‍ലെസ്സ് ചാര്‍ജിംഗിനുവേണ്ടി ഉണ്ടാക്കിരിക്കുന്നത്. ഇതില്‍ നിന്ന് വൈദ്യുതി കാന്തിക തരഗമായിട്ടാണ് ഉപകരണങ്ങളിലേക്കെത്തുക. ഈ സംവിധാനം ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരുപോലെ ഉപയോഗിക്കവുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

 

ഒരു കേബിളിന്റെ പോലും സഹായമില്ലാതെ ഉപകരണത്തില്‍ നിന്ന് ഒരടി ചുറ്റളവിലുള്ള ഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്, മാത്രമല്ല ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളും ഇതു വഴിചര്‍ജ് ചെയ്യാമെന്ന് പൈ ചീഫ് ടെക്‌നോളജി ഓഫീസര്‍ ലിക്‌സിന്‍ ഷി പറഞ്ഞു. ഷിയും ജോണ്‍ മക്‌ഡൊണാള്‍ഡ് എന്ന വ്യക്തിയും ചേര്‍ന്ന് മൂന്നര വര്‍ഷമെടുത്താണ് ചാര്‍ജര്‍ നിര്‍മ്മിച്ചത്. അടുത്ത വര്‍ഷം മുതല്‍ പൈ ചാര്‍ജര്‍ 200 ഡോളറില്‍ താഴെയുള്ള വിലയില്‍ വിപണിയിലെത്തിക്കുമെന്ന് മക്‌ഡൊണാള്‍ഡ് പറഞ്ഞു.

 

ആപ്പിള്‍ തങ്ങളുടെ പത്താമത്തെ വാര്‍ഷികത്തില്‍ പുറത്തിറക്കുന്ന ഐ ഫോണ്‍ 10 ല്‍ വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനമുണ്ടാകുമെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി പൈ കമ്പനി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

 

 

Ad Image