Skip to main content
Ad Image

പോക്കോ എക്‌സ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ എഫ് 1 ല്‍ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് എക്‌സ് 2 വന്നിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാവുക. 6 ജി.ബി റാനും 64 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള വേരിയന്റിന് 15999 രൂപയും, 6 ജി.ബി -128 ജി.ബി വേരിയിന്റിന് 16999 രൂപയും, 8 ജി.ബി-256 ജി.ബി വേരിയന്റിന് 19999 രൂപയുമാണ് വില. 

നാല് സെന്‍സറുകളോട് കൂടിയ 64 മെഗാപിക്‌സല്‍ ക്യാമറമായാണ് പോക്കോ എക്‌സ് 2 വിന്റെ പിന്നിലുള്ളത്. (8 എം.പി അള്‍ട്രാ വൈഡ് ക്യാമറ, 2 എം.പി മാക്രോ ഷൂട്ടര്‍, 2 എം.പി ഡെപ്ത് സെന്‍സര്‍) . 2 എം.പി സെന്‍സറോട് കൂടിയ 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് മുന്നിലുള്ളത്.

ആന്‍ഡ്രോയിഡ് 9 ഒ.എസിലാണ് പോക്കോ എക്‌സ് 2 പ്രവര്‍ത്തിക്കുന്നത്. സ്‌നാപ് ഡ്രാഗണ്‍ 730 ജി പ്രൊസസറാണ് ഫോണിലുള്ളത്. ഇത് സ്‌നാപ് ഡ്രാഗണ്‍ 730 യെ അപേക്ഷിച്ച് 15 ശതമാനം ഗ്രാഫിക് ബൂസ്റ്റ് വാതഗ്ദാനം ചെയ്യുന്നു.

Ad Image