Skip to main content
Ad Image

13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഫേസ്ബുക്ക്. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന അതിന്റെ ആപ്ലിക്കേഷന്റെ ട്രിംഡൗണ്‍ പതിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായപൂര്‍ത്തിയായ ഉപയോക്താക്കളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരുടെ സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ച് ടീനേജുകാരെ അറിയിക്കുന്നതിന് നിരവധി പ്രോംപ്റ്റുകള്‍ അവതരിപ്പിച്ചു.

നിലവിലെ നയമനുസരിച്ച് 13 വയസ്സ് തികയാത്ത ഒരു ഉപയോക്താവ് ഉണ്ടെങ്കില്‍, അക്കൗണ്ട് നിയന്ത്രിക്കുന്നത് ഒരു രക്ഷകര്‍ത്താവ് അല്ലെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ പ്രായമുള്ള ആരെങ്കിലും ഉണ്ടാവണം. 13 വയസ്സിന് താഴെയുള്ള കുട്ടി ആള്‍മാറാട്ടം നടത്തുകയാണെങ്കില്‍ അതു വ്യാജ അക്കൗണ്ടായി പരിഗണിക്കുകയും ഇത് ഇല്ലാതാക്കുന്നതിനുള്ള നടപടിക്രമം സ്വീകരിക്കുകയും ചെയ്യുമെന്ന് ഇന്‍സ്റ്റാ പറയുന്നു.

Ad Image