വാട്‌സ് ആപ്പിന്റെ സ്വകാര്യത നയം മൂലം സിഗ്നല്‍ ആപ്പ് വാരിക്കൂട്ടിയ പിന്തുണയില്‍ ലാഭമുണ്ടാക്കേണ്ട മറ്റൊരു ആപ്പ് ആയിരുന്നു ഹൈക്ക്. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്കിടയില്‍ വലി താരപ്രഭ ഇല്ലായിരുന്നെങ്കില്‍പ്പോലും കാര്യമായ പിന്തുണ ഹൈക്കിനുണ്ടായിരുന്നു. എന്നാല്‍ ഇനിയൊരു സാധ്യത ഇല്ലെന്ന് കണ്ട് ഹൈക്കിന് കര്‍ട്ടന്‍ വീഴുകയാണ്. വാട്ട്സ്ആപ്പിന് ഫലപ്രദമായ ബദലുകള്‍ക്കായി ഒരു ശ്രമം നടക്കുമ്പോള്‍, കമ്പനി എന്തിനാണ് സേവനം നിര്‍ത്തലാക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കിലും ഹൈക്ക്‌മെസഞ്ചറിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ സംഭാഷണങ്ങളും ഡാറ്റയും അപ്ലിക്കേഷനില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
ഹൈക്ക് മെസഞ്ചറിന് പകരമായി വൈബ്, റഷ് എന്നിവ ഉപയോഗിച്ച് ബ്രാന്‍ഡ് തയ്യാറായിക്കഴിഞ്ഞു. ഈ രണ്ട് ആപ്ലിക്കേഷനുകളും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. അതിനാല്‍ എല്ലാ ഹൈക്ക് ഇമോജികളും വൈബ്, റഷ് വഴി ലഭിക്കും. അതിനാല്‍ ഹൈക്ക് അവസാനിപ്പിക്കുന്നുവെന്നതു കൊണ്ട് മോജികളെ ഓര്‍ത്ത് വിഴമിക്കേണ്ടതില്ല.
2012ലാണ് ഹൈക്ക് ആരംഭിച്ചത്. അന്ന് ജനപ്രീതി ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് വാട്ട്സ്ആപ്പ് പോലുള്ള
മെസേജിങ് അപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വലിയ സ്വാധീനം ചെലുത്തിയതോടെ, ഹൈക്കിന് ഇടിവുണ്ടായി. ഏറ്റവും വലിയ ഇന്ത്യന്‍ ഫ്രീവെയര്‍, ക്രോസ്പ്ലാറ്റ്ഫോം ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷന്‍ എന്നും വിളിക്കപ്പെട്ട ഇതില്‍ ഹൈക്ക് സ്റ്റിക്കര്‍ ചാറ്റുകളായിരുന്നു ഏറെ പ്രചാരം നേടിയിരുന്നത്. 2016 ഓഗസ്റ്റില്‍, 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു, കൂടാതെ 10 പ്രാദേശിക ഇന്ത്യന്‍ ഭാഷകളെയും പിന്തുണച്ചു.
261 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുള്ള ഹൈക്കിന് വര്‍ഷങ്ങളായി വലിയ നിക്ഷേപം ലഭിച്ചു, 2016 ല്‍ 175 മില്യണ്‍ യുഎസ് ഡോളര്‍ ഫോക്സ്‌കോണ്‍, ടെന്‍സെന്റ് എന്നിവയില്‍ നിന്ന് ലഭിച്ചു. 1.4 ബില്യണ്‍ യു.എസ് ഡോളറാണ് കമ്പനിയുടെ ഫണ്ടിങ്. 2019 ഡിസംബറില്‍ ഹൈക്കിന് പ്രതിമാസം 2 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ടായിരുന്നു.