Skip to main content
Ad Image

ഡല്‍ഹിയിലെ വനിതാ പോലീസുകാരുടെ ഡാന്‍സാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ സുനോ സഹേലി പരിപാടിയിലായിരുന്നു പോലീസ് വനിതകളുടെ ഉഗ്രന്‍ ഡാന്‍സ്.തുടക്കത്തില്‍ ചുവടുവെച്ചത് കുറച്ചു പേര് മാത്രമായിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ വേദിയിലേക്കെത്തി. ഐ.പി.എസ് ഉദ്യോഗസ്ഥയായ ബെനീറ്റ മേരി ജെയ്കറും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

 

പിന്നീട് ആരോ ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്ക് വയ്ക്കുകയായിരുന്നു. നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു. അങ്ങിനെ സംഭവം വൈറലായി.

 

 

 

Ad Image