ദൂരദര്‍ശന്റെ പഴയ അവതരണഗാനം നമ്മളാരും മറന്ന് കാണാന്‍ വഴിയില്ല. കോമഡി സ്‌കിറ്റുകളിലും ട്രോള്‍ വീഡിയോകളിലും ഇപ്പോഴും ആ സംഗീതം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആ സംഗീതത്തെ പശ്ചാത്തലമാക്കി ബ്രേക്ക് ഡാന്‍സ് കളിച്ചാലോ ? സംഭവം എപ്പോള്‍ വൈറലായി എന്ന് ചോദിച്ചാല്‍ മതി.
വൈശാഖ് നായര്‍ എന്ന യുവാവാണ് ദൂര്‍ദര്‍ശന്‍ സംഗീതത്തിനൊത്ത് ആരെയും അമ്പരിപ്പിക്കുന്ന തരത്തില്‍ ചുവടുവച്ചിരിക്കുന്നത്. Silk@Ya5Ne എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവന്ന ഡാന്‍സിന്റെ ടിക് ടോക് വീഡിയോ ഇതിനോടകം തന്നെ വന്‍ ഹിറ്റായിക്കഴിഞ്ഞു. ടിക് ടോക്കില്‍ മാത്രമല്ല ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സാപ്പിലും ഈ വീഡിയോ നിരവധി ആളുകളാണ് കാണുകയും പങ്കുവക്കുകയും ചെയ്യുന്നത്.