Skip to main content
Ad Image

ഗള്‍ഫില്‍ വച്ച് മരിച്ച മലയാളി തൊഴിലാളിയുടെ കുടുംബത്തെ നാട്ടില്‍ നേരിട്ടെത്തി ആശ്വസിപ്പിച്ച് കമ്പനിയുടമ.  ഹംബര്‍ട്ട് ലീ എന്ന തൊഴിലുടമയാണ് ഹൃദയാഘാതം മൂലം മരിച്ച ചെങ്ങന്നൂര്‍ സ്വദേശി ബിജുവിന്റെ കുടുംബത്തെ തേടിയെത്തിയത്. ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം കമ്പനി ഇന്‍ഷുറന്‍സ് തുകയും മാനേജ്മെന്റും സ്റ്റാഫും ചേര്‍ന്ന് പിരിച്ച സഹായവും കൈമാറി.

 

മുപ്പത്തിമൂന്നര ലക്ഷത്തിന്റെ ചെക്കാണ് ഹംബര്‍ട്ട് ലീ ബിജുവിന്റെ ഭാര്യക്കും കൈമാറിത്. ഭാഷ പോലും അറിയാതെ തൊഴിലാളിയുടെ കുടുംബത്തെ നേരില്‍ വന്ന് കണ്ട കമ്പനി ഉടമയുടെ മനുഷ്യത്വം പ്രവാസ ലോകത്ത് വലിയ വാര്‍ത്തയാവുകയാണ്. ഇതിനോടകം തന്നെ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട് സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

 

സാജന്‍ സ്‌കറിയ എന്ന വ്യക്തിയുടെ ഫെയ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാര്‍ത്ത കൂടുതല്‍ പേര്‍ അറിഞ്ഞത്

 

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചെങ്ങന്നൂര്‍ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗള്‍ഫില്‍ വെച്ച് Duty ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കമ്പനി ഉടന്‍ തന്നെ മൃതദേഹം നാട്ടില്‍ ഏത്തിച്ചു. ഇന്ന് രാവിലെ കമ്പനിയുടെ ഉടമസ്ഥന്‍ ഹംബര്‍ട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും സ്റ്റാഫ് കള്‍ ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്ക് ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും ലീ കെമാറി....
ഒരു കമ്പനിയുടെ CE0 വന്ന് തുക കൈമാറുന്നത് അപൂര്‍വമാണ്.... കമ്പനിയുടെ CEO ലീയ്ക് ബിഗ് സലൂട്ട്...
മരിച്ചു പോയ ബിജു ചേട്ടന് ആദരാഞ്ജലികള്‍

 

Ad Image