എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുളള പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചൈനയില്‍ ഫാക്ടറി ആരംഭിക്കുന്നു. ഫാക്ടറിയെ സംബന്ധിച്ച് കുറച്ച് കാലങ്ങളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഒടുവില്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്. എലോണ്‍ മസ്ക് തന്നെയാണ് ഷൗങ്ഹായിലെ വമ്പന്‍ ഭാക്ടറിയുടെ തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം നടത്തിയത്.
ടെസ്ലയുടെ അമേരിക്കക്ക് പുറത്തുള്ള ആദ്യ പ്ലാന്റാണ് ഷാങ്ഹായിലേത്. ഇവിടെ നിന്ന് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ടെസ്ല മോഡല്‍ 3 കാറുകളുടെ നിര്‍മ്മാണമാണ് തുടക്കത്തില്‍ ഇവിടെ നടക്കുക.