Skip to main content
Ad Image

 egg raost

പലതരം കുക്കറി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ പാട്ടിലൂടെ രുചിക്കൂട്ട് പറഞ്ഞ് ഡാന്‍സിലൂടെ വിഭവമൊരുക്കുന്നത് കണ്ടുകാണാന്‍ വഴിയില്ല. അതും മലയാളികളുടെ സ്വന്തം മുട്ടറോസ്റ്റ് തയ്യാറാക്കുന്നത്. സംഗീത സംവിധായികയായ മുബൈ സ്വദേശിനി സാവന്‍ ദത്തയാണ് പാട്ടിന്റെയും ഡാന്‍സിന്റെയും അകമ്പടിയോടെ വളരെ എളുപ്പത്തില്‍ മുട്ടറോസ്റ്റ് തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത്.

 

മൂന്ന് മിനിറ്റ് 24 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ രസകരമായി പറഞ്ഞു തരുന്നു. ജീവിതം, യാത്ര, ഭക്ഷണം എന്നിവയെ ആധാരമാക്കിയുള്ള സാവന്റെ മെട്രോനോം എന്ന യുട്യൂബ് ചാനലിലൂടെയാണ് സാവന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

മുട്ടറോസ്റ്റ് മാത്രമല്ല, ബട്ടര്‍ ചിക്കനും മറ്റ് ഉത്തരേന്ത്യന്‍ വിഭവങ്ങളും പാട്ടിലൂടെ ഉണ്ടാക്കുന്ന വീഡിയോ മെട്രോനോം ചാനലില്‍ സാവന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. മലയാളിയായ സി ബി അരുണ്‍ കുമാണ് സാവന്റെ ഭര്‍ത്താവ്.

 

Ad Image