Skip to main content
Ad Image

mobile

മോഷണംപോയ മൊബൈല്‍ തിരികെനല്‍കണമെങ്കില്‍ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന് മോഷ്ടാവ്. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിയോടാണ് നഗ്‌നചിത്രം അയച്ചികൊടുത്തില്ലെങ്കില്‍ ഫോണ്‍ തിരികെ നല്‍കില്ലെന്ന് മോഷ്ടാവ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍നിന്ന് യുവതിയുടെ ഫോണ്‍ മോഷണം പോയത്. മറ്റൊരു ഫോണില്‍നിന്ന് തന്റെ മൊബൈലിലേക്ക് യുവതി വിളിപ്പോള്‍ മോഷ്ടാവ് ഫോണെടുത്തു.യുവതിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മോഷ്ടാവ് ഫോണ്‍ തിരികെ വേണമെങ്കില്‍ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

എന്നാല്‍ യുവതി വഴങ്ങാതിരുന്നതോടെ ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്പറുകളിലേക്ക് ഇയാള്‍ അശ്ലീലചിത്രങ്ങള്‍ അയയ്ക്കാനും തുടങ്ങി. ഫോണ്‍ കണ്ടെത്താന്‍ യുവതി വിളിച്ച നമ്പറിലേക്ക് ഇതേ ആവശ്യമുന്നയിച്ച് പലതവണ ഇയാള്‍ വീണ്ടും വിളിച്ചു. ഇതോടെ യുവതി പോലീസിനെ സമീപിച്ചു. ഫോണുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്ന് പോലീസ് അറിയിച്ചു.

 

Ad Image