Skip to main content
Ad Image

MarsLander

ചൊവ്വയിലെ ശബ്ദം പുറത്തുവിട്ട് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ മാസം 26 ന് ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റ് ലാന്ററാണ് ചൊവ്വയിലെ കാറ്റിന്റെ ശബ്ദം പകര്‍ത്തിയത്. ഇന്‍സൈറ്റ് ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്നകാറ്റിന്റെ ശബ്ദമാണ് ഇന്‍സൈറ്റ് പകര്‍ത്തി അയച്ചിരിക്കുന്നത്.

 

എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്‌മോമീറ്റര്‍ എന്നീ രണ്ട് സെന്‍സറുകള്‍ ഉപയോഗിച്ചാണ്  കാറ്റിന്റെ കമ്പനം പകര്‍ത്തിയത്. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്. നവംബര്‍ 26നാണ് ഇന്‍സൈറ്റ് ലാന്റര്‍ ചൊവ്വാ ഗ്രഹത്തിലെത്തിയത്. ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍സൈറ്റ് ലാന്റര്‍ വിക്ഷേപിച്ചിരിക്കുന്നത്

.

 

Ad Image