Skip to main content
Ad Image

പാമ്പാട്ടി പറഞ്ഞത് കേട്ട് മൂര്‍ഖനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂര്‍പേട്ടയിലാണ് ജഗദീഷെന്ന  ഇരുപത്തിനാലുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെവെച്ച് ആള്‍ക്കൂട്ടത്തെ രസിപ്പിക്കുകയായിരുന്നു പാമ്പാട്ടി. ഇതിനിടയില്‍ ജനക്കൂട്ടത്തില്‍ നിന്നും ജഗദീഷിനെ ഇയാള്‍ വിളിച്ചുവരുത്തി പാമ്പിനെ കഴുത്തില്‍ അണിയാന്‍ നിര്‍ദേശിച്ചു. പാമ്പാട്ടിയുടെ വാക്ക് കേട്ട യുവാവ് മൂര്‍ഖനെ ധൈര്യപൂര്‍വ്വം കഴുത്തിലിട്ടു. ഇത് ജഗദീഷിന്റെ സുഹൃത്ത് മൊബൈലിലും പകര്‍ത്തി. ശേഷം പാമ്പാട്ടിയുടെ കൈയിലേക്ക് പാമ്പിനെ തിരികെ നല്‍കുമ്പോഴാണ് ജഗദീഷിന് കടിയേറ്റത്.

ഉടന്‍ തന്നെ ജഗദീഷ് ബോധരഹിതനായി വീണു. പ്രദേശത്തുണ്ടായിരുന്നവര്‍ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പാമ്പാട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

Ad Image