Skip to main content
Ad Image

real-catwalk

ഫാഷന്‍ ഷോയിലെ മോഡലുകളുടെ നടത്തത്തെയാണ് ക്യാറ്റ് വാക്ക് എന്ന് വിളിക്കുന്നത്. എന്നാല്‍ റാമ്പിലൂടെ യഥാര്‍ത്ഥ പൂച്ച നടന്നാലോ? അതല്ലേ ശരിക്കും ക്യാറ്റ് വാക്ക്. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നടന്ന ഫാഷന്‍ ഷോയില്‍ അത് സംഭവിച്ചു.

 

ഫാഷന്‍ ഷോയ്ക്കിടെ അപ്രതീക്ഷിതമായി റാമ്പിലേക്കെത്തിയ പൂച്ച ആദ്യം ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ തന്റെ ദേഹം നക്കിത്തുടച്ചിരുന്നു. ഇടയ്ക്ക് മോഡലുകളെ തൊടാനും കളിക്കാനും ശ്രമിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ മോഡലുകള്‍ നടക്കുന്നത് കണ്ട് അതേ ശൈലിയില്‍ റാമ്പിലൂടെ യഥാര്‍ത്ഥ ക്യാറ്റ് വാക്ക് നടത്തി. ഫാഷന്‍ ഷോയിലെ വസ്ത്രങ്ങളെക്കാള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധനേടിയത് പൂച്ചയാണ്.

 

 

Ad Image