വാട്സാപ്പില്‍ ഇനി മുതല്‍ സ്റ്റിക്കറുകളും ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇതിനായി ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ വാട്സാപ്പിന്റെ പുതിയ വെര്‍ഷനായ 2.18.329ലേക്ക് അപ്ഡേറ്റ് ചെയ്യുക.ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് 2.18.100 വെര്ഷനിലേക്കും അവരുടെ വാട്സാപ്പ് അപ്ഡേറ്റ് ചെയ്യുക.
സ്മൈലിങ്, ടീകപ്പ്, ക്രൈയിങ്, ബ്രോക്കണ്‍ ഹാര്‍ട്ട് തുടങ്ങിയ സ്റ്റിക്കറുകളാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ഒരിക്കല്‍ ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഓഫ്ലൈനായും ഉപയോഗിക്കാനാകും. ആശയവിനിമയം കൂടുതല്‍ രസകരമാക്കുന്ന തരത്തിലാണ് പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.