Skip to main content
Ad Image

വജ്രാഭരണ നിര്‍മ്മാണശാലയായ ഹരികൃഷ്ണ എക്സ്പോര്‍ട്ട്സ് തൊഴിലാളികള്‍ക്ക് ദീപാവലി സമ്മാനമായി നല്‍കുന്നത് 600 കാറുകള്‍. ജോലിയില്‍ മികവ് പുലര്‍ത്തിയ തൊഴിലാളികള്‍ക്കാണിത് നല്‍കുക. വജ്രാഭരണങ്ങള്‍ പോളീഷ് ചെയ്യുന്നതില്‍ മികവു കാണിച്ച തൊഴിലാളികള്‍ക്കാണ് സമ്മാനം. സെലേറിയൊ,ആള്‍ട്ടൊ കാറുകളാണ് നല്‍കുക.

 

കമ്പനി ഇത്തരത്തില്‍ ദീപാവലി സമ്മാനങ്ങള്‍ നേരത്തേയും നല്‍കിയിട്ടുണ്ട്. 5500 തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനത്തില്‍ ഇതുവരെ ദീപാവലി സമ്മാനമായി 4000 പേര്‍ക്കെങ്കിലും ഇത്തരം ബോണസ് ലഭിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. സൂറത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് കാര്‍ സമ്മാനിച്ച് ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

 

Ad Image