Skip to main content
Ad Image

ലോണ്‍ അനുവദിക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ കായികമായി കൈകാര്യം ചെയ്ത് യുവതി.ദക്ഷിണ കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. 15 ലക്ഷം രൂപ ലോണ്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിന് വഴങ്ങണമെന്ന് ബാങ്ക് മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു.

 

തുടര്‍ന്ന് ഷര്‍ട്ടിന്റെ കോളറിനു പിടിച്ച് പുറത്തു കൊണ്ടുവന്ന ശേഷം ഇയാളെ യുവതി കൈകാര്യം ചെയ്യുകയായിരുന്നു.യുവതി ഇാളുടെ മുഖത്തടിക്കുകയും തൊഴിക്കുകയും ചയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റു ചെയ്തു.

 

Ad Image