തങ്ങളുടെ അദ്യത്തെ വൈദ്യുത സ്‌കൂട്ടറായ 'ഇലക്ട്രിക്ക'യുടെ ഉല്‍പ്പാദനം ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയൊ ഗ്രൂപ് (വെസ്പ) ആരംഭിക്കുന്നു. നാല് കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് വാഹനത്തിന് കരുത്തകുന്നത്. മാത്രമല്ല ഒറ്റ ചാര്‍ജിങ്ങില്‍ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി പറയുന്നത്.
സ്‌കൂട്ടറില്‍ രണ്ടു കിലോവാട്ട് കണ്ടിന്വസ് പവര്‍ മോഡും നാലു കിലോവാട്ട് പരമാവധി കരുത്തുമാണു പിയാജിയൊ ലഭ്യമാക്കുന്നത്. അതിനാല്‍
നിലവില്‍ വിപണിയിലുള്ള ഇലട്രിക്ക് സ്‌കൂട്ടറുകളേക്കാള്‍ മികച്ച പ്രകടനം ഇലക്ട്രിക്കയില്‍ നിന്ന് പ്രതീക്ഷിക്കാം.
അടുത്ത വര്‍ഷം ആദ്യത്തോടെ യൂറോപ്പില്‍ 'ഇലക്ട്രിക്ക' വില്‍പ്പനയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ, പിന്നാലെ യു എസിലും ഏഷ്യയിലും സ്‌കൂട്ടര്‍ ലഭ്യമാവും.