Skip to main content
Ad Image

poncho

തളര്‍ന്നു വീണ പോലീസുകാരന് സി.പി.ആര്‍ നല്‍കുന്ന നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോഞ്ചോ എന്ന മാഡ്രിഡ് മുന്‍സിപ്പല്‍ പെലീസിലെ നായയാണ് വിഡിയോയിലെ താരം. ബോസ് തളര്‍ന്നു വീണപ്പോഴേക്കും ഓടിയെത്തി തന്റെ മുന്‍കാലുകഴള്‍കൊണ്ട് സി.പി.ആര്‍ നല്‍കുകയും ശ്വാസോച്ഛ്വാസം പരിശോധിക്കുകയും ചെയ്യുന്ന പോഞ്ചോ ഏവരെയും അതിശയിപ്പിക്കുകയാണ്.

പരിശീലനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്‍ തളര്‍ന്ന് വീണതുപോലെ അഭിനയിക്കുകയായിരുന്നു. ഇതിനോട് അവസരോചിതമായി പോഞ്ചോ പ്രതികരിച്ചു. മാഡ്രിഡ് ലെ ഒരു പോലീസുകാരാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടത്. വിവിധ സമൂഹമാധ്യമങ്ങളിലൂടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട്  1.7 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

 

Ad Image