Skip to main content
Ad Image

 Indo-Tibetan Border Police-yoga

അന്താരാഷ്ട്ര യോഗാദിനത്തില്‍ ലഡാക്കിലെ കൊടും തണുപ്പില്‍ യോഗ അഭ്യസിച്ച് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) സേനാംഗങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 18000 അടി ഉയരത്തിലുള്ള പ്രദേശത്ത് വച്ചാണ് ഇവര്‍ സൂര്യനമസ്‌കാരം ചെയ്തത്. ശ്വാസമെടുക്കുന്നതിന് പോലും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രദേശമാണിത്. ഇവരുടെ യോഗാഭ്യാസ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതേ സമയം അരുണാചല്‍പ്രദേശിലെ ലോഹിത് പൂരില്‍ ഡിഗാരു നദിയില്‍ നിന്നു കൊണ്ടാണ് ഐ.റ്റി.ബി.പി ജവാന്മാര്‍ യോഗ ചെയ്തത്. വായുവില്‍ നിന്നു കൊണ്ടുള്ള യോഗ മുറകള്‍ അഭ്യസിച്ചാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലെ പാരാട്രൂപ്പേഴ്‌സ് പരിശീലകര്‍ വായു യോഗാ ദിനം ആചരിച്ചത്. വായു നമസ്‌കാര്‍, വായു പദ്മാസന്‍ തുടങ്ങിയ യോഗാസനങ്ങള്‍ ഇവര്‍ ചെയ്തു.

 

 

Ad Image